55-ാമത് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം
55-ാമത് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. തിരുവനന്തപുരം കോട്ടൻഹില്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എൻ ഷംസീര്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.ഡിസംബര്‍ മൂന്നു വരെയാണ് മേള നടക്കുന്നത്.7 സ്കൂളുകളിലായാണ് മേള നടക്കുകസ്കൂള്തലത്തിലും ഉപജില്ലാതലത്തിലും ജയിച്ച് ജില്ലയിലെത്തി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയ 7,500ലധികം വിദ്യാര്‍ത്ഥികളാണ് ശാസ്ത്രോത്സവത്തിന്റെ ഭാഗമാകുന്നത്. 180ലധികം വിഷയങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മേളയില്‍ തങ്ങളുടെ കഴിവ് തെളിയിക്കാനെത്തുന്നത്
