ജീവനക്കാർക്ക് ശമ്പളം നൽകാൻ നിവർത്തിയില്ല,ബൈജു രവീന്ദ്രൻ സ്വന്തം വീടുകൾ പണയപ്പെടുത്തി
പ്രമുഖ വിദ്യാഭ്യാസ ടെക് കമ്പനിയായ ‘ബൈജൂസ്’ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും നിവർത്തിയിലെന്ന് റിപ്പോർട്ട്. കമ്പനി നേരിടുന്ന പ്രതിസന്ധി മറികടക്കാൻ, ‘ബൈജൂസ്’ സ്ഥാപകൻ ബൈജു രവീന്ദ്രൻ സ്വന്തം വീടുകൾ പണയപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
12 മില്യൺ ഡോളർ ആണ് ബൈജു രവീന്ദ്രൻ വായ്പ എടുത്തിരിക്കുന്നത്. ഇതിനായി ബെംഗളൂരുവിലെ രണ്ട് വീടുകളും ഗേറ്റഡ് കമ്മ്യൂണിറ്റിയായ എപ്സിലോണിലെ നിർമ്മാണത്തിലിരിക്കുന്ന വില്ലയും ഈട് നൽകി. ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്റ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ 15,000 ജീവനക്കാർക്ക് ശമ്പളം നൽകാൻ സ്റ്റാർട്ടപ്പ് ഈ പണം ഉപയോഗിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.