സംവിധായകൻ ഡോ. ബിജു കെഎസ്എഫ്ഡിസിയിലെ ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു.

സംവിധായകൻ ഡോ. ബിജു കെഎസ്എഫ്ഡിസിയിലെ ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു. തൊഴിൽപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജി.

ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’ സിനിമയ്ക്ക് തിയേറ്ററിൽ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിൽത്തന്നെ തന്റെ ഫെയ്സ്ബുക്കിലൂടെ ഡോ. ബിജു തിരിച്ചടിച്ചു. തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ താൻ ആളല്ല എന്നാണ് ഇതിന് മറുപടിയായി ഡോ. ബിജു പറഞ്ഞത്.