പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി.

കേരളത്തിൽ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി. രണ്ടുലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിലെത്തിയത്.

പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വന്നത്. മഹിളാസമ്മേളനത്തിന് മുന്നോടിയായി റോഡ് ഷോയും നടത്തുന്നുണ്ട്.

കുട്ടനെല്ലൂർ ഗവ. കോളേജിന്റെ ഹെലിപ്പാഡിൽ ഇറങ്ങിയ മോദി തൃശൂർ ജനറൽ ആശുപത്രി പരിസരംവരെ വാഹനത്തിലാകും എത്തുക. തുടർന്ന് ജനറൽ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. നായ്ക്കനാൽവരെ ഒരു കിലോമീറ്ററോളംദൂരത്തിലാകും റോഡ് ഷോ.