പൂപ്പൊലി 2024മെഡിക്കൽ എക്സിബിഷനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്


അമ്പലവയൽ: ജനുവരി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം 1 മുതൽ 15 വരെ നടത്തുന്ന അന്തർദേശീയ പുഷ്പ്പമേളയായ പൂപ്പൊലിയിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ പവലിയൻ ബഹു. സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ആർ എ ആർ എസ് മേധാവി ഡോ. യാമിനി വർമ്മ, മെഡിസിൻ വിഭാഗം മേധാവിയും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീർ, അനാട്ടമി വിഭാഗം മേധാവി പ്രൊഫസ്സർ ശിവശ്രീരംഗ , കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി പ്രൊഫസർ സുദർശൻ പുട്ടുസ്വാമി, ഡിജിഎമ്മുമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌ പള്ളിയാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അനാട്ടമി, പതോളജി വിഭാഗങ്ങളുടെ സഹകരണത്തോടെ മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും അസുഖം ബാധിച്ച അവയവങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാൽമുട്ടുകൾ, ഹൃദയത്തിന്റെ ഉൾവശം, കരളും പിത്തസഞ്ചിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടൽ, വൻകുടൽ, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോറ്, സുഷുമ്ന, തലയോട്ടിയും താടിയെല്ലും, ചെവിക്കുള്ളിലെ അസ്ഥികൾ, തുടയെല്ല്, കാൽമുട്ടിലെ ചിരട്ടകൾ, അസ്ഥികൂടങ്ങൾ, വിവിധ വളർച്ചാ ഘട്ടങ്ങളിലുള്ള ഗർഭസ്ഥ ശിശുക്കൾ, തുടങ്ങി വിജ്ഞാനപ്രദവും അതിലുപരി ആശ്ചര്യമുളവാക്കുന്നതുമായ പ്രദർശനം കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാണ്. അടിയന്തിരഘട്ടങ്ങളിൽ വൈദ്യ സഹായം നൽകുന്നതിനായി ഡോക്ടർമാരും നേഴ്സു മാരുമടങ്ങുന്ന ആബുലൻസ് അടക്കമുള്ള മെഡിക്കൽ സംഘത്തെ പൂപ്പൊലി നഗരിയിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയിട്ടുണ്ട് .രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സൗജന്യ പ്രദർശനം രാത്രി 10 വരെ തുടരും.