വിമാനം വൈകുന്നത് എസ്എംഎസിലൂടെയോ വാട്‌സ്ആപ്പിലൂടെയോ അറിയിക്കണം’ ഡിജിസിഎ
‘
ന്യൂഡല്‍ഹി | വിമാനങ്ങള്‍ റദ്ദാക്കുമ്പോഴും യാത്രകൾ വൈകുമ്പോഴും യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിസിഎ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.
മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാനങ്ങളോ അല്ലെങ്കില്‍ വൈകാന്‍ സാധ്യത ഉള്ളതോ ആയ വിമാനങ്ങള്‍ കമ്പനികള്‍ റദ്ദാക്കിയേക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.
എല്ലാ എയര്‍ലൈനുകളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിസിഎ അറിയിച്ചു.
എയര്‍ലൈനുകളുടെ നിയന്ത്രണത്തിന് അതീതമായ അസാധാരണ സാഹചര്യങ്ങളില്‍ ഈ നിയമങ്ങളിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നും ഡിജിസിഎ പറഞ്ഞു.
വിമാനക്കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നതിൻ്റെ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം.
വെബ്സൈറ്റ്, എസ്എംഎസ്, വാട്‌സ്ആപ്പ്, ഇമെയിൽ എന്നിവ വഴി യാത്രക്കാരെ ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.