സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 46,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 5830 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു.
45,920 രൂപയായിരുന്നു അന്ന് സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വർധിച്ചത്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വർണവില. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്.