കേരള പി.എസ്.സി 21 തസ്തികകളില്‍ വിജ്ഞാപനം

21 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തിങ്കളാഴ്ച്ച നടന്ന പി എസ് സി യോഗം തീരുമാനിച്ചു. തസ്തികകള്‍ ചുവടെ

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം):
▪️സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവ. പോളിടെക്‌നിക്കുകള്‍) ലെക്ച്വര്‍ ഇന്‍ ആര്‍കിടെക്ചര്‍.
▪️സൗങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവ. പോളിടെക്‌നിക്കുകള്‍) ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ ആര്‍കിടെചര്‍.
▪️ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസില്‍ അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദം).
▪️കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളജുകള്‍) ലെക്ചറര്‍- ഇന്‍ വീണ.
▪️ഭക്ഷ്യ സുരക്ഷ വകുപ്പില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍.
▪️ആരോഗ്യ വകുപ്പില്‍ ഡയറ്റീഷന്‍ ഗ്രേഡ് രണ്ട്.
▪️പൊതുമരാമത്ത്/ ജലസേചന വകുപ്പില്‍ രണ്ടാം ഗ്രേഡ് ഓവര്‍സിയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍).
▪️കേരള കേര കര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡില്‍ (കേരഫെഡ്) അക്കൗണ്ടന്റ്- പാര്‍ട്ട് ഒന്ന്, രണ്ട് (ജനറല്‍, സൊസൈറ്റി കാറ്റഗറി).
▪️സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട്.

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം):
▪️ആലപ്പുഴ, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്.
▪️വിവിധ ജില്ലകളില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ആക്‌സിലറി നഴ്‌സ് മിഡൈ്വഫ് ഗ്രേഡ് രണ്ട്.
▪️വിവിധ ജില്ലകളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്.
▪️വിവിധ ജില്ലകളില്‍ എന്‍.സി.സി/ സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) (വിമുക്തഭടന്‍മാര്‍ മാത്രം).
▪️തൃശൂര്‍ ജില്ലയില്‍ എന്‍.സി വകുപ്പില്‍ ഫാരിയര്‍ (വിമുക്ത ഭടന്‍മാര്‍ മാത്രം).

എന്‍.സി.എ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം):
▪️മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫസര്‍- ഇന്‍ മൈക്രോബയോളജി (ഹിന്ദു നാടാര്‍).
▪️ആരോഗ്യ വകുപ്പില്‍ അസി. സര്‍ജന്‍/ കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ (ധീവര).
▪️ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ജനറല്‍ സര്‍ജറി) (വിശ്വകര്‍മ).
▪️സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രകടര്‍- ഇന്‍ കൊമേഴ്‌സ് (ഈഴവ/ തിയ്യ/ ബില്ലവ).
▪️ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടിക വര്‍ഗം).
▪️കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്. (മുസ് ലിം).
▪️സര്‍ക്കാര്‍ കമ്പനി/ കോര്‍പറേഷ്ന്‍/ ബോര്‍ഡ്/ അതോറിറ്റി/ സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ ഡ്രൈവര്‍- കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍.എം.വി) (മുസ് ലിം).