വടകരയിൽ ഡിവൈഎസ്പിയുടെ ഔദ്യോ​ഗിക വാഹനം കത്തി നശിച്ചു

കോഴിക്കോട്: വടകരയിൽ ഡിവൈഎസ്പിയുടെ വാഹനത്തിന് തീവെച്ചു. ഡിവൈഎസ്പിയുടെ ഔദ്യോ​ഗിക വാഹനം കത്തി നശിച്ചു. സംഭവത്തിൽ ഒ​രാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്ത് ഒരു കടയ്ക്കും ഇയാൾ തീവെച്ചിട്ടുണ്ട്. മുസ്ലിം ലീ​ഗ് നേതാവിന്റെ കടയ്ക്കാണ് തീവെച്ചത്. കസ്റ്റഡിയിലെടുത്തിട്ടുള്ളായാൾക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പോലീസ് പറയുന്നു. വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ​ലീ​ഗ് നേതാവിന്റെ കടയ്ക്ക് തീവെച്ചതിന് ശേഷാണ് പോലീസ് വാഹനത്തിന് തീവെച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.