40 ശതമാനം വിലക്കുറവില്‍ പഠനോപകരണങ്ങള്‍; സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കം
സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സംസ്ഥാനത്ത് 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ ഫെഡ്.
ജൂണ്‍ 13 വരെ നാൽപ്പത് ശതമാനം വിലക്കുറവില്‍ പഠന ഉപകരണങ്ങള്‍ ലഭ്യമാകും. ത്രിവേണി നോട്ട്ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ പഠന സാമഗ്രികളും സ്റ്റുഡന്റ് മാര്‍ക്കറ്റുകളിൽ ഉണ്ടാകും.
സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ 400 എണ്ണം സഹകരണ സംഘങ്ങള്‍ മുഖേനയും നൂറെണ്ണം ത്രിവേണി ഔട്ട്ലെറ്റുകളിലും പ്രവര്‍ത്തിക്കും.സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, ലഞ്ച് ബോക്സ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍ ഉള്‍പ്പെടെയുള്ള പഠന ഉപകരണങ്ങൾ നേരിട്ട് സംഭരിച്ച് പൊതു മാര്‍ക്കറ്റില്‍ നിന്നും 40 ശതമാനം വിലക്കുറവില്‍ വില്‍പ്പന നടത്തും.