വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്

വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും റെക്കോഡാണ്. 92.10 ദശലക്ഷം യൂണിറ്റാണ് പുറത്തു നിന്നും എത്തിച്ചത്. പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ട് എത്തി റെക്കോർഡിട്ടു.