കെഎസ്ആർടിസി കൊറിയർ സർവീസ് തലശേരി ഡിപ്പോയിൽ ഉടൻ തുടങ്ങും

തലശ്ശേരി: കെഎസ്ആർടിസി കൊറിയർ സർവീസ് തലശേരി ഡിപ്പോയി ലും ഉടൻ ആരംഭിക്കും. കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിലെ കെഎ സ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനം മികച്ച വരുമാനം നേടിയതോടെയാണ് ജില്ലയിൽ മൂന്നാമത്തെ കൗണ്ടർ തലശേരിയിൽ തുറക്കുന്നത്. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ കൊറിയർ/ പാർസൽ കൈമാറുക ലക്ഷ്യ ത്തോടെയാണ് കെഎസ്ആർടിസി പദ്ധതി ആരംഭിച്ചത്. എന്നാലിപ്പോൾ 11 മണിക്കൂറിനുള്ളിൽ
തന്നെ കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പാർസൽ അയക്കാം. ചുരുങ്ങിയ സമയംകൊണ്ട്
പാർസൽ എത്തുന്നതിനാൽ കെഎസ് ആർടിസിയെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു. കൊറിയർ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതോടൊപ്പം 30 ശതമാനംവരെ ചാർജിനത്തിൽ ഉപഭോക്താക്കൾക്ക് കുറവ് ലഭി ക്കുമെന്നതിനാൽ കെഎസ്ആർടിസി കൊറിയർ സംവിധാനത്തിന് ആവശ്യക്കാരേറി. കണ്ണൂർ ഡിപ്പോയിൽ 24 മണിക്കൂറും പയ്യന്നൂർ ഡിപ്പോയിൽ 12 മണിക്കൂറും കൊറിയർ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. 15 കിലോ വരെ ഭാരമുള്ള കൺസൈൻമെന്റുകളായി കൊറിയർ അയക്കാം. കണ്ണൂർ ഡിപ്പോയിൽ
ദിവസവും ഏകദേശം നാലായിരം രൂപ
വരെയാണ് വരുമാനം. സംസ്ഥാനത്ത് ഒന്നരലക്ഷം രൂപവരെ വരുമാനം ലഭിക്കുന്നുണ്ട്. ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെഎസ്ആർടിസി ആരംഭിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് പദ്ധതി ഒരു വർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്താകെ ശ്രദ്ധപിടിച്ചുപറ്റി. 44 ഡിപ്പോകളിൽ പ്രവർത്തിക്കുന്ന കൗണ്ടറുകൾ വഴി സംസ്ഥാന ത്തെവിടേക്കും കൊറിയർ അയക്കാം. മികച്ച വരുമാനം നേടിത്തരുന്ന പദ്ധതി കൂടുതൽ
ഡിപ്പോകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യവുമുയരുന്നു.