ഹയർ സെക്കൻഡറി അധ്യാപകർക്ക് ശമ്പളത്തിന് പ്രത്യേക സർക്കുലർ
സ്ഥലം മാറ്റത്തിൽ അനിശ്ചിതത്വം നേരിടുന്ന എണ്ണായിരം ഹയർ സെക്കൻഡറി അധ്യാപകർക്ക് ശമ്പളം മുടങ്ങാതിരിക്കാൻ പ്രത്യേക ഉത്തരവ്.
സ്ഥലം മാറ്റ പട്ടികയിലുള്ള അധ്യാപകർക്ക് നിലവിലെ സ്കൂളിൽ തന്നെയുള്ള പെൻ നമ്പർ ഉപയോഗിച്ച് പ്രിൻസിപ്പൽമാർ ശമ്പളം മാറി നൽകാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് പുറപ്പെടുവിച്ച സർക്കുലർ.
പഴയ സ്കൂളിൽ നിന്ന് വിടുതൽ നേടാത്തവർ, വിടുതൽ നേടിയിട്ടും പുതിയ സ്കൂളിൽ ചേരാൻ ആവാതിരുന്നവർ, പുതിയ സ്കൂളിൽ ചേർന്നിട്ടും സ്പാർക്ക് ട്രാൻസ്ഫർ പൂർത്തിയായിട്ടില്ലാത്തവർ എന്നിവർക്ക് വേണ്ടിയാണ് സർക്കുലർ.
ഇവർക്ക് 2024 മേയിലെ ശമ്പളം പഴയ സ്കൂളിൽ നിന്ന് ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ മാറി നൽകണമെന്നും നിർദേശിച്ചു.