ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.
നാളെ രാവിലെ പത്ത് മണിയാണ് സമയം നൽകിയിരുന്നതെങ്കിലും ഇന്ന് രാത്രിയോടെ അലോട്മെന്റ് വരും.
അലോട്മെന്റ് ലഭിക്കുന്നവർ നാളെ രാവിലെ പത്ത് മുതൽ വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ അതത് സ്കൂളുകളിൽ എത്തി പ്രവേശനം നേടണം.