നിറച്ച് കുഴികളും ഗതാഗത കുരുക്കും;ഭ്രാന്തന്‍കുന്ന് റോഡിലൂടെയുള്ള യാത്ര ദുഷ്കരം
തളിപ്പറമ്പ്: ഭ്രാന്തന്‍കുന്ന് റോഡ് വഴിയുള്ള യാത്ര ദുഷ്കരമായി.റോഡ് മുഴുവൻ കുഴികളായതോടെയാണ് വാഹനയാത്രക്കാരും, കാൽനടയാത്രക്കാരും ദുരിതത്തിലായത്. ഇടതടവില്ലാതെ ചെറുതും വലുതുമായി നിരവധി വാഹനങ്ങളാണ് സര്‍സയ്യിദ് കോളേജ് വഴി ഭ്രാന്തന്‍കുന്നിലെ റോഡ് വഴി യാത്ര ചെയ്യുന്നത്. ഏറെ. തളിപ്പറമ്പ് നഗരസഭയിലും കുറുമാത്തൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്ന ഈ റോഡ് മെക്കാഡം ടാറിംഗ് നടത്തി നവീകരികരിക്കണമെന്ന് നാട്ടുകാർ ഏറെ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ യാതൊരു നടപടിയും ഇതുവരെയും സ്വീകരിച്ചില്ലെന്ന് പരിസരവാസികൾ പറയുന്നു. സര്‍സയ്യിദ് കോളേജ് ഗെയിറ്റില്‍ നിന്നും മുയ്യം വഴിയുള്ള എയര്‍പോര്‍ട്ട് റോഡിലേക്കുള്ള ഈ റോഡ് കഷ്ടി 120 മീറ്റര്‍ മാത്രമേയുള്ളൂ. ഇപ്പോള്‍ നൂറുകണക്കിന് വാഹനങ്ങളാണ് സര്‍സയ്യിദ് കോളേജ് റോഡ് വഴി എയര്‍പോര്‍ട്ട് റോഡിലേക്ക് പോകുന്നത്. എന്നാല്‍ പൊട്ടിപ്പൊളിഞ്ഞും, വീതി കുറഞ്ഞുതുമായ ഈ ഇടുങ്ങിയ റോഡ് കടന്നുകിട്ടുക എന്നത് വലിയ ദുരിതമായി മാറിയിരിക്കയാണ്. വലിയ കുഴികള്‍ ഉള്ളതിനാല്‍ വാഹനങ്ങള്‍ക്ക് മറികടന്നുപോകാന്‍ സാധിക്കുന്നില്ല. ഒരു വശത്തെ വാഹനം പോകുന്നതുവരെ എതിര്‍വശത്തുനിന്ന് വാഹനവുമായി വരുന്നവര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു. പലപ്പോഴും മണിക്കൂറുകള്‍ തന്നെ ഇവിടെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഈ ഭാഗത്തെ എല്ലാ റോഡുകളും വീതികൂട്ടി നവീകരിച്ചിട്ടും ഈ ചെറിയ ദൂരം മാത്രമുള്ള റോഡ് മാത്രം ഇങ്ങനെ കിടക്കുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.