വേങ്ങാട് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു; ഒരാൾക്ക് പരിക്ക്
കണ്ണൂർ: വേങ്ങാട് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു.മാവുള്ള കണ്ടി പറമ്പിൽ ബാബുവിന്റെയും ടി. പ്രനീതിന്റെയും വീടുകളാണ് തകർന്നത്. ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്.പ്രവർത്തനം നിലച്ച ക്വാറിയാണ് ഇടിഞ്ഞത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ പത്തുകുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റും. രണ്ടു വീടുകളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.