Latest കേരളം ക്ഷേമ പെൻഷൻവിതരണം തുടങ്ങി July 25, 2024July 25, 2024 webdesk സംസ്‌ഥാന സർക്കാരിൻ്റെ ക്ഷേമ പെൻഷൻ ഒരു ഗഡു വിതരണത്തിനായി തുക അനുവദിച്ച് ധന വകുപ്പിന്റെ ഉത്തരവിറങ്ങി. ഇന്നലെ മുതൽ പെൻഷൻ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് മുഖേന പണം കൈമാറി തുടങ്ങിയതായി ധന വകുപ്പ് അറിയിച്ചു. 1600 രൂപ വീതം 60 ലക്ഷത്തിൽ അധികം പേർക്ക് നൽകാനായി 900 കോടി രൂപ അനുവദിച്ചാണ് ഉത്തരവിറങ്ങിയത്.