ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക്. കാലാവസ്ഥ അനുകൂലമായി ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ നേവി സംഘം പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്തും.

കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ രാത്രി ഡ്രോൺ പരിശോധനയും തടസ്സപ്പെട്ടിരുന്നു. ഒടുവിൽ നടത്തിയ ‍‍പരിശോധനയിലും പുഴയ്ക്കടിയിൽ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാൻ ആയിട്ടില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള ഡ്രോൺ പരിശോധന ഇന്നും തുടരും. നിലവിൽ ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്