പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഉൾപ്പെട്ടത് 9385 പേർ.

വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ സ്കൂളിൽ ചേരാം. ഹയർ സെക്കണ്ടറി വകുപ്പിൻ്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലൂടെ അലോട്‌മെന്റ് പരിശോധിക്കാം.

33,849 സീറ്റാണ് ഉണ്ടായിരുന്നത്. ഇതിൽ ആകെ അപേക്ഷകൾ 12,685. ഓപ്ഷൻ ഇല്ലാത്തത് ഉൾപ്പെടെ 644 അപേക്ഷകൾ പരിഗണിച്ചില്ല. അവശേഷിച്ച 12,041 അപേക്ഷകരിൽ 9,385 പേരാണ് ഈ അലോട്‌മെന്റിൽ ഉൾപ്പെട്ടത്.

മെറിറ്റിൽ ഇനി 24,464 സീറ്റ് ഒഴിവുണ്ട്. തിങ്കളാഴ്ച വൈകിട്ട് 4 വരെയാണ് സ്കൂളിൽ ചേരാനുള്ള സമയം. അതിനുശേഷം ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള നടപടി തുടങ്ങും.

മിച്ചമുള്ള സീറ്റിന്റെ വിവരം ചൊവ്വാഴ്ച രണ്ടിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് പരിശോധിച്ച് സീറ്റ് ഒഴിവുള്ള സ്കൂളുകൾ മനസ്സിലാക്കി വേണം ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാൻ.