Latestകണ്ണൂര്‍

കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

കണ്ണൂർ : സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത ഇല്ല. ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്.

കണ്ണൂര്‍, കാസര്‍കോട് തീരങ്ങളിൽ ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത ഉള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.9 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.