ബൈക്കില്‍ ബസ്സിടിച്ച് കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി മരിച്ചു
കണ്ണൂര്‍: നാറാത്ത് ആലിങ്കീലില്‍ ബൈക്കില്‍ ബസ്സിടിച്ചാണ് കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അശ്റഫ്(52) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. നാറാത്ത് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും അതേ ദിശയില്‍ പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അശ്റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആഗസ്ത് 4, 5 തിയ്യതികളില്‍ മൂത്തമകന് അര്‍ഷിദിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. ഷാര്‍ജയില്‍നിന്ന് രണ്ടാഴ്ച മുമ്പാണ് അശ്റഫ് നാട്ടിലെത്തിയത്