അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വീണ്ടും തുടങ്ങുന്നു.

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വീണ്ടും തുടങ്ങുന്നു. നാവികസേനയുടെ നേതൃത്വത്തില്‍ ഗംഗാവലി പുഴയില്‍ നാളെ തിരച്ചില്‍ പുനരാരംഭിക്കും. ഇന്ന് കാര്‍വാറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇന്ന് നാവികസേനയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ദൗത്യം നാളെ പുനരാരംഭിക്കാന്‍ തീരുമാനമുണ്ടായിരിക്കുന്നത്.