മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും.
വയനാട്, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും. ഇന്നത്തെ തിരച്ചില്‍ ചാലിയാര്‍ തീരത്തുനിന്ന് 2 മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ദുരന്തത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്കുള്ള വീണ്ടെടുക്കല്‍ക്യാമ്പിനും തുടക്കമായി
എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ് , പൊലീസ്, തണ്ടര്‍ബോള്‍ട്ട് , ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. ചാലിയാറില്‍ നിന്ന് 2 മൃതദേഹഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി.മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ മേഖലയിലും ചാലിയാറിലുമാണ് തിരച്ചില്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സംശയമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായിരിക്കും ഇനിയുള്ള തിരച്ചില്‍.