കൊളച്ചേരി പള്ളിപറമ്പിൽ നാലുവയസ്സുകാരന് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റു

മയ്യിൽ: കൊളച്ചേരി പള്ളിപറമ്പിൽ നാലുവയസ്സുകാരന് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റു. റഫായത്ത്-ആസിജ ദമ്പതികളുടെ മകൻ മുഹമ്മദ് ആസിലിനാണ് തെരുവ് നായയുടെ കടിയേറ്റത്. മുഖത്ത് പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വീടിന് സമീപത്തെ റോഡിൽ വച്ചാണ് നായ ആക്രമിച്ചത്.