കാൻസർ മരുന്നുകൾക്ക് വില കുറയും, നികുതി അഞ്ച് ശതമാനമാക്കി
കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനം. കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ഏതാനും ലഘു ഭക്ഷണങ്ങളുടെ ജി എസ് ടിയും കുറച്ചു. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്കുള്ള ജി എസ് ടി ഒഴിവാക്കി. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജി എസ് ടി കുറയ്ക്കുന്ന കാര്യം നവംബറിൽ ചേരുന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കും.