സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ നടന്‍ സിദ്ദിഖ്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ നടന്‍ സിദ്ദിഖ്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. അറസ്റ്റിന്റെ സജീവ സാധ്യത നിലനില്‍ക്കേയാണ് നടപടി. രാമന്‍പിള്ള അസോസിയേറ്റ്‌സ് ആണ് സിദ്ദിഖിന്റെ അഭിഭാഷകര്‍.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.