ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു.

ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. ജൂനിയർ ആർട്ടിസ്റ്റായ യുവതിയും മറ്റൊരു നടിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പായ കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് പൂങ്കുഴലിയുടെ നേത്യത്വത്തിലുള്ള സംഘമാണ് നടനെ ചോദ്യം ചെയ്യുന്നത്.

ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇടവേളബാബുവിനെതിരെ കേസ് എടുത്തിരുന്നു. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടന് മുൻ‌കൂർ ജാമ്യം അനുവദിക്കുകയും ഇതിന്റെ ഭാഗമായാണ് ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലും.