അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുന്ന 53 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയം

അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുന്ന 53 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയം . ആന്റിബയോട്ടിക് ക്ലാവം 625 എന്ന പേരിൽ വ്യാജനും വിപണിയിലുണ്ട്.

കാൽസ്യം , വിറ്റമിൻ ഡി സപ്ലിമെന്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, രക്ത സമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ അൻപതിലധികം മരുന്നുകളാണ് നിലവാരമില്ലാത്തവയുടെ പട്ടികയിലുള്ളത്. ചില നിർമാതാക്കളുടെ മരുന്നുകളാണ് നിലവാരമില്ലാത്തവയായി കണ്ടെത്തിയിട്ടുള്ളത്.

പട്ടികയിൽ ഉൾപ്പെട്ട ചില മരുന്നുകളും നിർമ്മാതാക്കളും

  1. അമോക്സിസിലിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ് ഗുളികകൾ ഐപി (Clavam 625) – അൽകെം ഹെൽത്ത് സയൻസ്
  2. അമോക്സിസിലിൻ ആൻഡ് പൊട്ടാസ്യം ക്ലാവുലനേറ്റ് ഗുളികകൾ (മെക്സ്ക്ലാവ് 625) – മെഗ് ലൈഫ് സയൻസസ്
  3. കാൽസ്യം, വിറ്റാമിൻ ഡി3 ഗുളികകൾ ഐപി (ഷെൽകാൽ 500) – പ്യുവർ ആൻഡ് ക്യൂർ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ്
  4. മെറ്റ് ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ ഐപി (ഗ്ലെെകിമെറ്റ്- എസ്ആ‍ർ-500) – സ്കോട്ട്-എഡിൽ ഫാർമസിയ ലിമിറ്റഡ്.
  5. വിറ്റാമിൻ സി സോഫ്റ്റ്ജെൽസ് ബി കോംപ്ലക്സ് ഗുളികകൾ – അസോജ് സോഫ്റ്റ് ക്യാപ്സ് പ്രൈവറ്റ് ലിമിറ്റഡ്
  6. റിഫ്മിൻ 550 (റിഫാക്സിമിൻ ഗുളികകൾ 550 മില്ലിഗ്രാം) – ലെഗൻ ഹെൽത്ത് കെയർ
  7. പാൻ്റോപ്രാസോൾ ഗ്യാസ്ട്രോ-റെസിസ്റ്റൻ്റ്- അൽകെം ഹെൽത്ത് സയൻസ്
  8. പാരസെറ്റമോൾ ഗുളികകൾ ഐപി 500 എംജി – കർണാടക ആൻ്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്.
  9. കോമ്പൗണ്ട് സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷൻ ഐപി (റിംഗർ ലാക്റ്റേറ്റ് സൊല്യൂഷൻ ഫോർ ഇൻജക്ഷൻ) വിഷൻ പാരൻ്റൽ പ്രൈവറ്റ് ലിമിറ്റഡ്