ഷിരൂർ ദൗത്യം; കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഷിരൂർ ദൗത്യത്തില്‍ കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചാണ് പിണറായി വിജയൻ നന്ദി അറിയിച്ചത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു. അതിൽ കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍ പറഞ്ഞു.

72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്‍റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്ന് മണിയോടൊയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്.