പഠനം എളുപ്പമാക്കാൻ സമഗ്രയിൽ ചോദ്യശേഖരം
ഹയർ സെക്കൻഡറി പഠനം കൂടുതൽ എളുപ്പമാക്കാൻ ചോദ്യശേഖരം തയ്യാറാക്കി കൈറ്റ്.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ഊർജതന്ത്രം, രസതന്ത്രം, കണക്ക്, സാമ്പത്തിക ശാസ്ത്രം, അക്കൗണ്ടൻസി, സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളുടെ 6,500 ചോദ്യങ്ങളാണ് സമഗ്ര പ്ലസ് പോർട്ടലിൽ ലഭ്യമാക്കിയത്. പ്രത്യേകം ലോഗിൻ ചെയ്യാതെ തന്നെ വിദ്യാർഥികൾക്കും അധ്യാപകർക്കും പോർട്ടലിലെ ക്വസ്റ്റ്യൻ ബാങ്ക് ലിങ്ക് വഴി ഈ സംവിധാനം ഉപയോഗിക്കാം.
ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യ ക്രമത്തിൽ ഉത്തരങ്ങൾ ലഭിക്കും. ക്ലാസ്, വിഷയം, അധ്യായം എന്നീ ക്രമത്തിൽ ചോദ്യങ്ങൾ കാണാം. ചോദ്യത്തിന് നേരെയുള്ള വ്യൂ ആൻസർ ഹിൻഡ് ക്ലിക്ക് ചെയ്താൽ ഉത്തര സൂചികയും ലഭിക്കും. ഹയർ സെക്കൻഡറി വിഭാഗം അധ്യാപകർക്ക് ചോദ്യ പേപ്പർ സ്വന്തമായി തയ്യാറാക്കാനും സൗകര്യമുണ്ട്. samagra.kite.kerala.gov.in എന്നതാണ് പോർട്ടൽ വിലാസം.