ഐ.ടി.ഐയിൽ ജില്ലാതല തൊഴിൽ മേള നാലിന്
തോട്ടട: ഗവ. ഐ ടി ഐ യിൽ തിങ്കളാഴ്ച ജില്ലാതല തൊഴിൽ മേള സ്പെക്ട്രം ’24 സംഘടിപ്പിക്കും. 26 ട്രേഡുകളിലെ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാനാകും.
കേരളത്തിനകത്തും പുറത്തുമുള്ള എഴുപത് കമ്പനികൾ മേളയിൽ ഉണ്ടാകും. 2024 വരെ ഐ ടി ഐ പഠനം പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം.
നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്, നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് നേടിയവർക്ക് ജോലി ലഭ്യമാക്കുന്നതിനായാണ് മേള സംഘടിപ്പിക്കുന്നത്.
knowledgemission.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ര്ടേഷൻ നമ്പറും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ ഒൻപതിന് ഐ ടി ഐ യിൽ എത്തണം.
ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് തത്സമയ രജിസ്ട്രേഷനുമുണ്ട്. ഇത്തരക്കാർ രാവിലെ എട്ടിനെത്തണം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തൊഴിൽ മേള ഉദ്ഘാടനം ചെയ്യും.