ഷൊർണൂരില്‍ ട്രെയിൻ തട്ടി നാല് മരണം.

ഷൊർണൂരില്‍ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ നാലുപേരും മരിച്ചതായി പൊലീസ് പറഞ്ഞു. ഷൊര്‍ണൂര്‍ പാലത്തില്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയില്‍വെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്. ഇതില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പുഴയിലേക്ക് വീണ ഒരാളുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്.

ട്രെയിൻ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നാലുപേരും തല്‍ക്ഷണം മരണപ്പെട്ടു. റെയില്‍വേ പൊലീസും ഷൊർണൂർ പൊലീസും സ്ഥലത്തെത്തി.