സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വർധന

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കയറ്റം. പവന് 80 രൂപ കൂടി 58,920 രൂപയിലും, ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,365 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നു. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ്ണവില മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയിരുന്നു. പവന് 58,840 രൂപയും, ഗ്രാമിന് 7,355 രൂപയുമായിരുന്നു നിരക്ക്.