സ്വർണ വില കൂടി

സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 480 രൂപ കൂടി 55,960 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ വർധിച്ച് 6995 രൂപയുമായി. കഴിഞ്ഞ ദിവസം 55,480 രൂപയായിരുന്നു പവന്റെ വില. ആഭ്യന്തര വിപണിയിൽ ആവശ്യം കൂടിതയതാണ് സ്വർണം നേട്ടമാക്കിയത്.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 2,571 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 74,952 രൂപയിലാണ് വ്യാപാരം നടക്കുന്നത്.