സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. ഇന്ന് 480 രൂപയുടെ വ്യക്തമായ കുറവാണ് പവന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ പവന് 56,720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുക. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്  7090 രൂപയാണ് നൽകേണ്ടത്. നവംബർ 28 നായിരുന്നു സ്വർണവില അവസാനമായി 56000 രൂപയിൽ എത്തിയിരുന്നത്.