സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു
സംസ്ഥാനത്ത് സ്വർണവില (gold rate) വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് 80 രൂപയുടെ നേരിയ വർദ്ധനവ് ഉണ്ടായിട്ടുള്ളത്. പവന് 57,120 രൂപയിലാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. ഗ്രാമിന് 10 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7140 രൂപയാണ് നൽകേണ്ടത്.