പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാരിന്റെ ആരംഭത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ് പ്രതിവര്‍ഷം സൗജന്യ ചികിത്സ നല്‍കിയതെങ്കില്‍ 2024ല്‍ 6.5 ലക്ഷം പേര്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്. . ‘അനുഭവ സദസ് 2.0’ ദേശീയ ശില്‍പശാല ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കാനുമാണ് ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നത്.