സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 56,920 രൂപയായി. ഗ്രാമിനാകട്ടെ 25 രൂപ കുറഞ്ഞ് 7115 ൽ എത്തി.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,642.31 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,697 രൂപയുമാണ്