വടകരയില്‍ 9 വയസ്സുകാരിയെ ഇടിച്ചിട്ട വാഹനം കണ്ടെത്തി

പുറമേരി സ്വദേശി ഷജില്‍ ആണ് വാഹനം ഓടിച്ചതെന്ന് വടകര റൂറല്‍ എസ്പി.പ്രതി ഇന്‍ഷൂറന്‍സ് ക്ലെയിമിന് ശ്രമിച്ചത് അന്വേഷണത്തില്‍ വഴിത്തിരിവായത്

അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റവും വരുത്തി.വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി.അപകടത്തില്‍ ഗുരുതര പരിക്കേറ്റ ദൃഷാന കോമ അവസ്ഥയിലാണ്