ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കും

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച സർവീസ് നിർത്തിവെക്കും. പോലീസ് അമിത പിഴ ഈടാക്കുന്നു എന്ന് ആരോപിച്ചാണ് ഇന്നത്തെ സൂചന പണിമുടക്ക്. ജില്ലാ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. പ്രശ്ന പരിഹാരമായില്ലെങ്കിൽ 18 മുതൽ അനിശ്ചിതകാല സമരം നടത്തും.