നടൻ അല്ലു അർജുൻ ജയിൽ മോചിതനായി
പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അർജുൻ അർജുൻ പുറത്തിറങ്ങി. പിൻവശത്തെ ഗേറ്റിലൂടെയാണ് നടൻ പുറത്തിറങ്ങിയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി അഭിഭാഷകൻ ആരോപിച്ചു.
തെലങ്കാന ഹൈക്കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നെങ്കിലും, ജാമ്യ ഉത്തരവിന്റെ പകർപ്പ് വൈകിയതിനാൽ ജയിലിൽ കഴിയേണ്ടി വരികയായിരുന്നു. ഹൈക്കോടതി ഇടക്കാല ജാമ്യം ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും കോടതിയുത്തരവിന്റെ പകർപ്പ് ലഭിക്കാത്തതിനെ തുടർന്ന് അല്ലു സ്റ്റേഷനിൽ തുടരുകയായിരുന്നു. നടനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നഗരത്തിൽ ആരാധകർ പ്രതിഷേധവമായി രംഗത്തെത്തിയിരുന്നു.