നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില മുകളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് വർധിച്ചത്. നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില വർധിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്. ഈ ആഴ്ച ആദ്യമായാണ് സ്വർണവില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വില 7150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വില 5900 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.