പറശ്ശിനി മടപ്പുരയിൽ ചടങ്ങുകൾ പതിവുപോലെ

പറശ്ശിനിക്കടവ് : കുന്നത്തൂർപാടി ദേവസ്ഥാനത്ത് ഉത്സവം തുടങ്ങി കഴിഞ്ഞാൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ചടങ്ങുകൾക്ക് സമയ മാറ്റമോ മുടക്കമോ ഇല്ലെന്ന് മടപ്പുര ട്രസ്റ്റി അറിയിച്ചു.

എല്ലാ ദിവസവും വെള്ളാട്ടം ഉണ്ടാകും. കുട്ടികൾക്കുള്ള ചോറൂൺ, രണ്ട് നേരവുമുള്ള അന്നദാനം, ചായ, പ്രസാദം വിതരണം എന്നിവ യാതൊരു മാറ്റവുമില്ലാതെ തുടരുമെന്നും ട്രസ്റ്റി അറിയിച്ചു.