കണ്ണൂരിൽ കോഫി ഹൗസിന്റെ പുതിയ ശാഖ വരുന്നു

കണ്ണൂർ: കണ്ണൂരിൽ ഇന്ത്യൻ കോഫി ഹൗസിന്റെ പുതിയ ശാഖ കൂടി വരുന്നു. തെക്കിബസാർ കോ ഓപ്പറേറ്റീവ് പ്രസിന് മുന്നിലെ കെട്ടിടത്തിലാണ് പുതിയ ശാഖ തുടങ്ങുന്നത്.

നാലിന് രാവിലെ 10.30-ന് മുൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. ഹോം ഡെലിവറി സംവിധാനവും ഇവന്റ് ആൻഡ് കാറ്ററിങ് സംവിധാനവും പുതിയ ബ്രാഞ്ചിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്.