കേരളത്തിലുള്ളവര്‍ക്ക് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം നേരിട്ട് കാണാനാകും;
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കേരളത്തിന് മുകളിലൂടെ കടന്നുപോകുമെന്ന് അമച്വര്‍ വാനനിരീക്ഷകര്‍.ഇന്നു രാത്രി ഏകദേശം 7.25-ഓടെ കേരളത്തിന്റെ ആകാശത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും. തെക്ക്പടിഞ്ഞാറന്‍ മാനത്ത് പ്രത്യക്ഷപ്പെടുന്ന ബഹിരാകാശ നിലയം വടക്ക് കിഴക്കന്‍ ദിശയിലേക്ക് സഞ്ചരിക്കും. ശുക്രന്റെയും ചന്ദ്രന്റെയും സമീപത്തുകൂടി നീങ്ങി ഏഴരയോടെ വടക്ക് കിഴക്കന്‍മാനത്ത് അപ്രത്യക്ഷമാകുകയും ചെയ്യും.കേരളത്തില്‍ എല്ലായിടത്തും ഇന്നു രാത്രിയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാനാകും. എന്നാല്‍, പ്രാദേശികമായി സമയത്തില്‍ ഏതാനും സെക്കന്‍ഡുകളുടെ വ്യത്യാസമുണ്ടാകാം. ചിലയിടങ്ങളില്‍ ശുക്രനെയും ചന്ദ്രനെയും മറ്റും മറച്ചുകൊണ്ടാകും അന്താരാഷ്ട്ര ബഹിരാകാശ നിലയം കടന്നുപോകുക.357 അടി നീളവും 240 അടി വീതിയും 89 അടി ഉയരവുമുള്ള ഈ പടുകൂറ്റന്‍ ആകാശക്കപ്പല്‍ ഭൂമിയില്‍നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ ഏതാണ്ട് 27,000 കിലോമീറ്റര്‍ വേഗത്തിലാണ് കുതിക്കുന്നത്. സുനിതാ വില്യംസ് അടക്കം ഏഴ് ഗഗനചാരികള്‍ ഇപ്പോള്‍ അതിലുണ്ട്. ഒരു സാധാരണ മൊബൈല്‍ കാമറയില്‍ ഇതിന്റെ വീഡിയോദൃശ്യം പകര്‍ത്താം.ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു വാസയോഗ്യമായ കൃത്രിമ ഉപഗ്രഹമാണ് അന്തര്‍ദേശീയ ബഹിരാകാശ നിലയം.