മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൾ സെക്രട്ടറി എം ശിവശങ്കർ കസ്റ്റഡിയിൽ
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൾ സെക്രട്ടറി എം ശിവശങ്കർ ഇഡിയുടെ കസ്റ്റഡിയിൽ. ചികില്‍സയിലുള്ള ആശുപത്രിയില്‍നിന്ന് കൊണ്ടുപോയി. ചോദ്യംചെയ്യാന്‍ കൊണ്ടുപോകുന്നുവെന്ന് ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. കസ്റ്റഡിയിലെടുത്തത് ജാമ്യാപേക്ഷ തള്ളി മിനിട്ടുകള്‍ക്കകമാണ്.
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയിരുന്നു. തള്ളിയത് ഇ.ഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളായിരുന്നു. ശിവശങ്കറിന്റെ അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, ശിവശങ്കറിനെ ഇന്ന് കൊച്ചിയിലെത്തിക്കും. അറസ്റ്റില്‍ തീരുമാനം ചോദ്യം ചെയ്യലിനുശേഷമായിരിക്കും.
