കെഎസ്ആര്‍ടിസി കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജിൽ വര്‍ധന: നിരക്കുകള്‍ അറിയാം

കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് കെ എസ് ആര്‍ ടി സി. പാഴ്‌സലിന്റെ ഭാരത്തിന്റെ അനുപാതം കൂട്ടിയാണ് ചാര്‍ജ് വര്‍ധന. ഇന്ന് മുതല്‍ പുതുക്കിയ ചാര്‍ജ് നിലവിൽ വരും.

ഒന്ന് മുതല്‍ അഞ്ച് വരെ കിലോ (200 കിലോ മീറ്ററിന്) 110 രൂപ. 5 മുതൽ 15 കിലോ 132 രൂപ, 15 മുതൽ 30 കിലോ 158 രൂപ, 30 മുതൽ 45 കിലോ 258 രൂപ, 45 മുതൽ 60 കിലോ 309 രൂപ, 60 മുതൽ 75 കിലോ 390 രൂപ, 75 മുതൽ 90 കിലോ 468 രൂപ, 90 മുതൽ 105 കിലോ 516 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്.

കിലോമീറ്റര്‍ ദൂരം കൂടുന്നത് അനുസരിച്ച് സര്‍വീസ് ചാര്‍ജിലും ആനുപാതിക വര്‍ധനവ് ഉണ്ടാകും.

നേരത്തേ മുപ്പത് കിലോ വ്യത്യാസത്തിൽ ആയിരുന്നു സ്‌കെയില്‍ നിശ്ചയിച്ചിരുന്നത്. കുറഞ്ഞ ചാര്‍ജ് ഈടാക്കിയിരുന്ന കൊറിയര്‍ സര്‍വീസ് വഴി കെ എസ് ആര്‍ ടി സിക്ക് മികച്ച വരുമാനം ലഭിച്ചിരുന്നു.