മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് 12-കാരിയെന്ന് പൊലീസ്
മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് 12-കാരിയെന്ന് പൊലീസ്. കണ്ണൂർ പാപ്പിനിശേരിയിലാണ് നടക്കുന്ന ക്രൂരത തമിഴ്നാട് സ്വദേശികളായ മുത്തു, അക്കലു ദമ്ബതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ക്വാട്ടേഴ്സിലെ കിണറ്റില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛന്റെ സഹോദരന്റെ മകളാണ് 12-കാരി. ഈ കുട്ടിയും സഹോദരനും ദമ്ബതികള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം ശുചിമുറിയില്‍ പോയി മടങ്ങിവന്ന 12-കാരി മുത്തുവിനോട് കുഞ്ഞിനെ കാണാനില്ലെന്ന് പറയുകയായിരുന്നു.
കുഞ്ഞ് ജനിച്ചതോടെ മുത്തുവിന്റെയും അക്കലുവിന്റെയും തന്നോടുള്ള സ്നേഹം കുറയുമെന്ന ഭയത്തിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് 12-കാരി നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു.