കൂടിപ്പിരിയൽ നാളെ
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിലെ ഭക്തിരസ പ്രധാനവും വികാര നിർഭരവുമായ കൂടിപ്പിരിയൽ ചടങ്ങ് വ്യാഴാഴ്ച വൈകീട്ട് നടക്കും.
ഉച്ച കഴിഞ്ഞ് മൂന്നോടെ രാമകൃഷ്ണൻമാരുടെ ബലി ബിംബങ്ങൾ ചാർത്തോട് കൂടി പുറത്ത് എഴുന്നള്ളിക്കും. ശേഷം ചുറ്റമ്പലത്തിൽ ശ്രീഭൂതബലി നടക്കും.
പിന്നീട് മോതിരം വച്ച് തൊഴൽ. പ്രദക്ഷിണം പൂർത്തിയായാൽ വാദ്യക്കാരുടെ അകമ്പടിയോടെ പാൽ എഴുന്നള്ളിച്ച് വെക്കുന്ന അരയാൽത്തറ വരെ ഓടിയെത്തും.
ഓടിയും നൃത്തം ചെയ്തും ജ്യേഷ്ഠാനുജൻമാരുടെ ബാല ലീലകൾക്കൊപ്പം ഭക്തജനങ്ങളുടെ ഗോവിന്ദ നാമജപവും കൂടിച്ചേർന്ന് തൃച്ചംബരം ഭക്തി സാന്ദ്രമാകും.