കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം.

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്ബനാട് സ്വദേശി അഭിറാം ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം ആനകളെ കാണുന്നതിനായി ആനക്കൂട്ടില്‍ എത്തിയതായിരുന്നു അഭിറാം. കോണ്‍ക്രീറ്റ് തൂണില്‍ ചുറ്റിപ്പിടിച്ച്‌ നില്‍ക്കുന്നതിനിടെ ഇളകി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.